തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് സിപിഐഎം തട്ടിയെടുത്തെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തി ഫണ്ട് സിപിഐഎം തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. ട്രഷറിയില്‍ നിന്ന് പണം പോയത് ഡിവൈഎഫ്‌ഐ നേതാവിന്റെ അക്കൗണ്ടിലേക്കാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം പോയി. ഡിവൈഎഫ്‌ഐ നേതാവിന് നേരിട്ട് പങ്കുണ്ട്. ഡിവൈഎഫ്‌ഐയിലെ പ്രദിന്‍ കൃഷ്ണ, അച്ഛന്‍ പാര്‍ത്ഥസാരഥി കൃഷ്ണ, അമ്മ ശാന്തകുമാരി എസ് എന്നിവര്‍ക്ക് എതിരെയാണ് പരാതി. കേസ് ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
തെളിവ് സഹിതമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗത്തിനും അച്ഛനും അമ്മക്കും എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. എത്ര അക്കൗണ്ടുകളിലേക്ക് എസ്എസി ക്ഷേമത്തിനുള്ള പണം പോയിട്ടുണ്ടെന്ന് അന്വേഷിക്കണം. ഇക്കാര്യത്തില്‍ പട്ടിക ജാതി കമ്മിഷന്റെ ശ്രദ്ധ വേണം. കേരളത്തില്‍ പട്ടിക വിഭാഗം ദുരിതത്തിലാണ്. സര്‍ക്കാരിന് പരാതി നല്‍കിയിട്ടും മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായിരുന്ന എ കെ ബാലന് കോടിക്കണക്കിന് രൂപയുടെ അഴിമതിയെ കുറിച്ച് അറിവില്ല. സമഗ്രമായ അന്വേഷണം വേണം. സംസ്ഥാന വ്യാപകമായ തട്ടിപ്പാണ് നടക്കുന്നത്. വിവാഹ ആവശ്യം, പഠന മുറി എന്നീ ആവശ്യങ്ങള്‍ക്കുള്ള പട്ടികജാതി ക്ഷേമ ഫണ്ടിലാണ് തിരിമറി നടന്നിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍.