ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്.ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.ഭീകരരുടെ സാന്നിധ്യമുണ്ടന്ന രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷാസേന തെരച്ചില്‍ നടത്തിയത്.സുരക്ഷാസേനയ്ക്കെതിരെയും സാധാരണ ജനങ്ങള്‍ക്ക് നേരെയും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് അധികൃതര്‍ അറിയിച്ചു.