സ്റ്റോക്‌ഹോം: സ്വീഡനില്‍ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. എട്ട് സ്‌കൈഡൈവര്‍മാരും ഒരു പൈലറ്റുമാണ് മരിച്ചത്. സ്‌റ്റോക്‌ഹോമില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തില്‍ നിന്ന് പൊങ്ങുന്നതിനിടെ ദുരന്തത്തില്‍പ്പെടുകയായിരുന്നു. റണ്‍വേയില്‍ തന്നെ വിമാനം തകര്‍ന്നു വീണ് അഗ്‌നിക്കിരയാകുകയായിരുന്നു.