തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ചൊവ്വാഴ്ച വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ – ഒഡീഷാ തീരത്തോട് ചേർന്ന് നാളെ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലവർഷം സജീവമായി തുടരാൻ ഇതു സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ ഈ പ്രക്രിയ ശക്തിപ്പെടും. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനാൽ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ ഈ ജില്ലകളില്‍ ലഭിക്കും. ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.