തൃശൂർ: ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദ്ദിയുമായി (ആംബർഗ്രിസ്) മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വാടാനപ്പള്ളി രായംമരക്കാർ റഫീഖ് (47), പാലയൂർ കൊങ്ങണംവീട്ടിൽ ഫൈസൽ (40), എറണാകുളം ശ്രീമൂലനഗരം കരിയക്കര ഹംസ (49) എന്നിവരാണ് പിടിയിലായത്.
കേരളത്തിൽ ആദ്യമായാണ് തിമിംഗല ഛർദ്ദി പിടികൂടുന്നത്.18 കിലോയോളം തൂക്കമുള്ള ഛർദ്ദിയാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 30 കോടി വിലവരുമെന്ന് പോലീസ് പറഞ്ഞു. വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് വിജിലൻസ് സംഘമാണ് തിമിംഗല ഛർദ്ദി പിടികൂടിയത്. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.