ന്യൂഡല്‍ഹി: ത്രിപുരയില്‍ 90 ഡെല്‍റ്റ പ്ലസ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ . സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് വഴിയാണ് ഇവ കണ്ടെത്തിയത് . പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ച 151 സാമ്പിളുകളില്‍ 90 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചയാണ് അധികൃതര്‍ അറിയിച്ചത്.
പശ്ചിമ ബംഗാളില്‍ ജീനോം സീക്വന്‍സിങിനായി 151 സാമ്പിളുകള്‍ അയച്ചതിൽ 90 സാമ്പിളുകളും ഡെല്‍റ്റ പ്ലസ് വേരിയന്റുകളാണെന്ന് കണ്ടെത്തി. ചില സാമ്പിളുകളില്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളും സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.