ഭോപ്പാൽ: മധ്യപ്രദേശിലെ അനുപൂരില്‍ ചരക്ക് തീവണ്ടി പാളംതെറ്റി പാലത്തില്‍ നിന്നും മറിഞ്ഞു. ചത്തീസ്ഗഡിലെ കോര്‍ബയില്‍ നിന്നും കല്‍ക്കരിയുമായി വന്ന 16 കോച്ചുകളുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
അലന്നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തില്‍കൂടി സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്കിലെ വിള്ളലാണ് അപകടകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.