ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഫാക്ടറിയില്‍ വന്‍തീപ്പിടിത്തം. ചുരുങ്ങിയത് 52 പേരോളം വെന്തുമരിച്ചതായും 50 ഓളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മ്മാണ യൂണിറ്റിലെ തീ ഇപ്പോഴും അണക്കാനായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കെട്ടിടത്തിന് തീപിടിക്കാന്‍ തുടങ്ങിയത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ അടുത്തുള്ള രൂപ്ഗംഞ്ചിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.