റിയാദ്:അനുമതിപത്രമില്ലാതെ മക്കയിലേക്ക് പ്രവേശിച്ച അമ്പതിലധികം പേരെ സുരക്ഷാ വിഭാഗം പിടികൂടി. ഹജ്ജ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അനുമതിപത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരാണ് സുരക്ഷാവിഭാഗത്തിന്റെ പിടിയിലായത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ പതിനായിരം റിയാൽ വീതം പിഴചുമത്തിയെന്ന് ഹജ്ജ് സുരക്ഷാ ഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ സാമി അൽ ഷുവൈരേഖ് പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരപ്രദേശങ്ങളിലും മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിലും അനുമതിപത്രമില്ലാതെ എത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.