കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷഫീഖിന് ജാമ്യം. ഷഫീഖിന്റെ ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുൻ ആയങ്കിക്ക് നല്‍കാന്‍ വേണ്ടിയാണെന്നും വിദേശത്ത് വെച്ച് സ്വര്‍ണ്ണം കൈമാറിയവര്‍ അര്‍ജുന്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും ഷഫീഖ് മൊഴി നല്‍കിയിരുന്നു.സ്വര്‍ണ്ണവുമായി എത്തുന്ന ദിവസം നിരവധി തവണ അര്‍ജുന്‍ വിളിച്ചതായും മുഹമ്മദ് ഷഫീഖ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 21ന് പുലർച്ചെയാണ് ദുബായിൽനിന്ന് അർജുൻ ആയങ്കിക്ക് കൈമാറുന്നതിന് 2.33 കിലോ സ്വർണവുമായി മുഹമ്മദ് ഷഫീഖ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. സ്വർണക്കടത്തുകാരിൽനിന്നുതന്നെ വിവരം ചോർന്നു കിട്ടിയ കസ്റ്റംസ് പ്രതിയെ പിടികൂടുകയായിരുന്നു.സ്വർണക്കടത്തിൽ അർജുൻ ആയങ്കി ഉൾപ്പടെയുള്ളവരുടെ വിവരങ്ങൾ കസ്റ്റംസ് അന്വഷണ സംഘത്തിനു ലഭിച്ചത് മുഹമ്മദ് ഷഫീഖിൽനിന്നായിരുന്നു.