ഈ വർഷം ഫെബ്രുവരിയിൽ താര ദമ്പതികളായ കരീന കപൂറിനും സൈഫ് അലിഖാനും രണ്ടാമത്തെ കുട്ടി ജനിച്ചിരുന്നുവെങ്കിലും കുഞ്ഞിന്റെ മുഖമോ പേരോ ഇതുവരെയും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ബോളിവുഡ് ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ മകന് ‘ജെഹ്’ എന്ന് പേരിട്ടതായിട്ടാണ് ബോംബെ ടൈംസ് റിപോർട്ടു ചെയ്യുന്നത്.
കരീനയും സെയ്ഫും അവരുടെ രണ്ടാമത്തെ മകനെയും തൈമൂറിന്റെ ചെറിയ സഹോദരനെയും ‘ജെ’ എന്ന് വിളിക്കുന്നു എന്നാണ് ബോംബെ ടൈംസിലെ റിപ്പോർട്ട് പറയുന്നത്. ബെബുവും സെയ്ഫും ഇതുവരെയും ഇത് സ്ഥിരീകരിച്ചിട്ടില്ല. അവരുടെ രണ്ടാമത്തെ മകന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സൈയ്ഫ് അലി ഖാന്റെ പിതാവും ക്രിക്കറ്റ് ഇതിഹാസവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പേരിലുള്ള മൻസൂർ ഉൾപ്പെടെ ഇരുവരുടെയും മനസ്സിൽ നിരവധി പേരുകളുണ്ട്.
‘ജെഹ്’ എന്ന പേരിന്റെ അർത്ഥം ‘നീല നിറത്തിലുള്ള പക്ഷി’ എന്നാണ്. വാട്ട് വിമൻ വാണ്ട് എന്ന ഷോയിൽ തങ്ങളുടെ രണ്ടാമത്തെ മകന് പേരിടുന്നതിനെക്കുറിച്ച് കരീന ഒരിക്കൽ പറഞ്ഞിരുന്നു.ഇതുവരെയും മകന്റെ പേര് ഒന്നും തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. ഒരു ആക്രമണകാരിയുടെ പേരിന് സമാനമാണെന്ന് ആരോപിച്ച് നെറ്റിസൺമാർ ദമ്പതികളെ ട്രോൾ ചെയ്തപ്പോൾ തൈമൂറിന്റെ പേരിനെ ചൊല്ലിയുള്ള വിവാദവും അവർ പരാമർശിച്ചു.