കൊല്ലം: സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടൻ ആദിത്യൻ ജയന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.ആദിത്യൻ ചൊവ്വാഴ്ച ചവറ പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ആദിത്യന്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും മാതാപിതാക്കളെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു അമ്പിളി ദേവിയുടെ പരാതി.അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ആദിത്യന് ജാമ്യം നല്‍കിയത്.