തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ബാറുകളില്‍ മദ്യവില്‍പ്പന പുനരാരംഭിക്കും. വെയർ ഹൌസ് ലാഭ വിഹിതം 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്ക്കാമെന്ന് സർക്കാർ സമ്മതിച്ചു. ഇതേത്തുടർന്ന് ഇന്ന് മുതൽ ബാറുകൾ തുറക്കുമെന്ന് ഉടമകൾക്ക് വ്യക്തമാക്കി.
നേരത്തെ ബാറുകള്‍ക്കുള്ള വെയര്‍ഹൗസ് ചാര്‍ജ്ജ് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറുകള്‍ വഴിയുള്ള മദ്യവില്‍പ്പന നിര്‍ത്തിവെച്ചത്. പ്രതിഷേധവുമായി ബാറുടമകള്‍ ബാറുകള്‍ അടച്ചിടുകയായിരുന്നു. പിന്നീട് വൈനും ബിയറും വില്‍ക്കാമെന്ന തീരുമാനത്തിലേക്ക് ബാറുടമകള്‍ എത്തിയിരുന്നു. അപ്പോഴും മദ്യവില്‍പ്പന നടത്തില്ലെന്ന തീരുമാനത്തില്‍ ഉടമകള്‍ ഉറച്ചുനിന്നു.സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്നിപ്പോള്‍ ബാറുകള്‍ വഴി മദ്യവിതരണം നടത്താമെന്ന തീരുമാനത്തിലേക്ക് ബാറുടമകള്‍ എത്തിയത്.