കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വിമാനത്തിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി.വിമാനത്തിൻറെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത് . 1147 ഗ്രാം സ്വർണമാണ് പിടികൂടിയത്.
അതേസമയം സ്വർണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. സ്വർണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികൾ ശ്രമിച്ചതെന്നാണ് കസ്റ്റംസ് കരുതുന്നത്.