തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ക്കുനേരെ കത്തിയാക്രമണം. അജഞാത സംഘം ജീവനക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ടി.ബി അക്ഷയ്, നിഥിന് ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. വയറ്റില്‍ കുത്തേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. വാഹനം വന്ന ഉടന്‍ കടത്തിവിട്ടില്ല എന്നതാണ് പ്രശ്നത്തിന് കാരണം. തുടര്‍ന്ന് കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ പുറത്തിറങ്ങി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇവര്‍ ജീവനക്കാരെ കുത്തുകയായിരുന്നു. ആക്രമണശേഷം ഇവര്‍ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതുക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.