തിരുവല്ല: ചെങ്ങന്നൂരിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചെങ്ങന്നൂര്‍, പാണ്ടനാട് സ്വദേശി ജോര്‍ജി വര്‍ഗീസിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കല്‍പ്പടിയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്.
പാണ്ടനാട്, പാണന്തറ, മാമ്പള്ളിൽ വീട്ടില്‍ ജോര്‍ജി (23)യെ ഇന്നലെ രാവിലെയാണ് കാണാതായത്. കാറില്‍ പുറത്തേക്ക് പോയ ജോര്‍ജിയെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും കോള്‍ എടുത്തില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്കി. കുംഭമലയിലെ ആളൊഴിഞ്ഞ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജോർജിയുടെ കാർ വീടിന് പുറത്ത് നിർത്തിയിട്ടിരുന്നു.മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.