ന്യൂഡൽഹി: തമിഴ്‌നാട് അദ്ധ്യക്ഷനായി മുൻ ഐപിഎസ് ഓഫീസർ അണ്ണാമലൈയെ നിയോഗിച്ച് കേന്ദ്രം.മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അണ്ണാമലൈ കുപ്പുസ്വാമിയെയാണ് തമിഴ്‌നാട് പാർട്ടി അദ്ധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ചത്. സംസ്ഥാന അദ്ധ്യക്ഷനായിരുന്ന എൽ മുരുഗൻ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സംസ്ഥാനത്തിന് പുതിയ അദ്ധ്യക്ഷനെ നേതൃത്വം നിയോഗിച്ചത്.
കാരൂർ ജില്ലയിലെ കർഷക കുടുംബത്തിൽ ജനിച്ച അണ്ണാമലൈ ഗൗണ്ടർ സമുദായാംഗമാണ്.കോയമ്പത്തൂരിലെ പ്രശസ്തമായ കോളജിൽ നിന്നും എൻജിനിയറിങ് പാസായ അണ്ണാമലൈ ഐ.ഐ.എം ലഖ്നോവിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബി.ജെ.പിയിൽ ചേർന്ന അണ്ണാമലൈ നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.