ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം ശ്രീജിത്ത്, ആന്ധ്രാപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രമം സൈന്യം തടയവെയാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഗ്രനേഡ് പ്രയോഗിച്ചും വെടിയുതിര്‍ത്തുമാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ഭീകരരില്‍നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെ സുരക്ഷാസേന പിടിച്ചെടുത്തു.
കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.