കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടേന്ന് ഒളിംപിക് സംഘടക സമിതി തീരുമാനിച്ചു. ടോക്കിയോ നഗരത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ടോക്കിയോ നഗരത്തില്‍ ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ആരോഗ്യ അടിയന്തരാവസ്ഥക്കിടയിലാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുക. വിദേശ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംഘാടക സമിതി നേരത്തെ തിരുമാനിച്ചിരുന്നു. എന്നാല്‍ ചില മത്സരങ്ങള്‍ക്ക് മാത്രം പരിമിതമായ തോതില്‍ കാണികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
ഒളിമ്പിക്സ് മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഒളിംപിക് സംഘാടക സമിതി പ്രസിഡന്‍റ് സീക്കോ ഹാഷിമോട്ടോ മാപ്പ് പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഒളിമ്പിക്സ് പരിമിതികള്‍ക്കുള്ളിലാകും നടക്കുകയെന്നും ഹാഷിമോട്ടോ വ്യക്തമാക്കി.