കാസര്‍കോട്: കാസർകോട് സിപിഐ ജില്ലാ കൗൺസിലിൽ സംസ്ഥാന കൗൺസിൽ അംഗം ഉൾപ്പടെ ഉള്ളവർക്കെതിരെ അച്ചടക്ക നടപടിക്ക് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി തീരുമാനത്തിനെതിരെ നിലപാട് എടുത്തെന്ന് കണ്ടെത്തിയ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ലാ കൗൺസിലംഗം എ ദാമോദരൻ എന്നിവരെ പരസ്യമായി ശാസിക്കാൻ പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇ.ചന്ദ്രശേഖരന് മൂന്നാമതും അവസരം നൽകിയതിൽ മടിക്കൈ, അമ്പലത്തുകര ലോക്കൽ കമ്മിറ്റികളിൽ പ്രതിഷേധമുയർന്നിരുന്നു. എൽ.ഡി.എഫ്. കാഞ്ഞങ്ങാട് മണ്ഡലം കൺവെൻഷൻ നടന്ന ദിവസം ബങ്കളം കുഞ്ഞികൃഷ്ണൻ മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചതും നടപടിക്കു കാരണമായതായാണ് സൂചന.
തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്നാണ് സിപിഐ ജില്ലാ കൗൺസിലിന്റെ വിശദീകരണം.