തിരുവനന്തപുരം: കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ ചര്‍ച്ചയ്ക്കായിട്ടാണ് തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച്് കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെള്ളിയാഴ്ച ഹൈദരാബാദിലെത്തുക. തെലങ്കാന സര്‍ക്കാരിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് സംഘം കൊച്ചിയില്‍ നിന്നും യാത്രതിരിക്കുക.
അതേസമയം, നിക്ഷേപത്തിനായി മികച്ച സൗകര്യങ്ങളാണ് തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും കിറ്റെക്സ് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതുവരെ ഒന്‍പത് സംസ്ഥാനങ്ങളാണ് നിക്ഷേപം നടത്താന്‍ കിറ്റെക്സിനെ ക്ഷണിച്ചിരിക്കുന്നത്.