കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന പവാസി യാത്രക്കാരെ നോട്ടമിട്ട് ഹണിട്രാപ്പ്. രണ്ടുപേര്‍ അറസ്റ്റില്‍. ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയില്‍ കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂര്‍ സ്വദേശി യാക്കൂബ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കര്‍ണാടകയില്‍ മറ്റൊരു കേസില്‍ ജയിലിലാണ്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് യുവതികളുമായി നഗ്‌നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുക. കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെയാണ് ഇതിന് വേണ്ടി ഉപയോഗിക്കുക. ഈ സമയത്ത് അവിടെയെത്തുന്ന സംഘത്തിലെ യുവാക്കള്‍ ഇവരെ ഒന്നിച്ച് നിര്‍ത്തി നഗ്‌നഫോട്ടോ എടുത്ത ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും.
നിരവധി പ്രവാസികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.