ന്യൂഡല്‍ഹി: സിബിഐയുടെ ഡല്‍ഹി ആസ്ഥാനത്ത് തീപിടുത്തം. രാവിലെ 11.35ഓടെയാണ് പാര്‍ക്കിങ് ഏരിയയില്‍ തീപിടുത്തമുണ്ടായത്. ആളപായമില്ല. അതേസമയം, പാര്‍ക്കിങ് സൈറ്റില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ ഓഫിസിന് പുറത്തേക്ക് ഓടുകയായിരുന്നു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്.