ദുബായ്: യുഎഇയിലെ ജബല്‍ അലി തുറമുഖത്ത് കപ്പലിൽ വൻ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നര്‍ കപ്പലില്‍ തീപിടിച്ച് വലിയ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോര്‍ട്ട്. 14 ജീവനക്കാരാണ് കപ്പലിലുണ്ടായത്. ഇവരെ രക്ഷപെടുത്തി.
ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്നും ആളപായമില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘമെത്തിയാണ് തീയണച്ചത്.
കപ്പലിലെ 130 കണ്ടെയ്നറുകളില്‍ മൂന്നെണ്ണത്തില്‍ തീപിടിക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്‍റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി പറഞ്ഞു. അറബ് മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ജബല്‍ അലിയിലേത്.