ന്യൂഡല്‍ഹി: ഇന്ധന വിലവർധനയ്ക്കെതിരെ നാളെ കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെയാവും പ്രതിഷേധം.
സമാധാനപരമായി ഗതാഗതത്തിനു തടസമുണ്ടാക്കാതെയാവും പ്രതിഷേധം. വിവിധ വാഹനങ്ങളിലായി കർഷകർ വിവിധ സമരകേന്ദ്രങ്ങളിൽ ഒത്തുകൂടും. തുടർന്ന് പ്രതിഷേധം നടത്താനാണ് തീരുമാനം.
ഇന്ധനവില പകുതിയാക്കി കുറയ്ക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർത്ഥികളും സമൂഹത്തിൻ്റെ നാനാതുറകളിലുള്ള മറ്റ് ആളുകളും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് കിസാൻ മോർച്ച അഭ്യർത്ഥിച്ചു.
രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി.