വാഷിങ്ടണ്‍: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ പ്രസിഡന്റ് ജോവനല്‍ മോയിസിനെ വീട്ടില്‍കയറി വെടിവെച്ചു കൊലപ്പെടുത്തി. രാത്രിയില്‍ കമാന്‍ഡോ സംഘം പോര്‍ട്ടോ പ്രിന്‍സിലെ സ്വവസതിയില്‍ അതിക്രമിച്ചുകയറി കൊല്ലുകയായിരുന്നു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ ഭരണം താന്‍ നിയന്ത്രിക്കുമെന്നും പൊതുജനങ്ങള്‍ ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മോയിസിന്റെ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്സിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് തുടരുന്നുണ്ട്. ഏകാധിപത്യം സ്ഥാപിക്കാന്‍ മോയ്സ് ശ്രമം നടത്തുന്നുവെന്നാണ് ആക്ഷേപം.