തിരുവനന്തപുരം: കിറ്റെക്‌സിന് ല്‍കിയ നോട്ടിസ് പിന്‍വലിച്ച് തൊഴില്‍ വകുപ്പ്. 2019 ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇതിനെതിരെ കിറ്റക്സ് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തൊഴില്‍ വകുപ്പിന്റെ പിന്‍മാറ്റം.
അതേസമയം സംസ്ഥാന സര്‍ക്കാരുമായുള്ള 3500 കോടിയുടെ പദ്ധതിയില്‍ നിന്ന് പിന്മാറിയ കിറ്റെക്‌സിനെ ഔദ്യോഗികമായി ക്ഷണിച്ച് കര്‍ണാട. കര്‍ണാടക സര്‍ക്കാര്‍. വ്യവസായ വകുപ്പ് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബിനാണ് കത്ത് അയച്ചത്. തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് കര്‍ണാടകയും കത്ത് അയച്ചത്. വ്യവസായം തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് അറിയിച്ചായിരുന്നു ക്ഷണം.