ഡല്‍ഹി: അസമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബുധനാഴ്ച രാവിലെ 8.45 ഓടെഅസം ബംഗാൾ അതിർത്തിയിലാണ് സംഭവം . ഡാർജിലിംഗ്, കൂച്ച്ബിഹാർ എന്നിവിടങ്ങളുൾപ്പെടെ ഉത്തര ബംഗാളിന്റെ ചിലയിടങ്ങളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. മേഘാലയയിലെ ട്യൂറയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റിൽ അറിയിച്ചു.