പെറുവിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി.ലാംബ്ഡ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ വകഭേദത്തെ പെറുവിലെ 80 ശതമാനം കോവിഡ് രോഗികളിൽ നിന്നും കണ്ടെത്തിയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. വൈറസ് ബാധ ഇപ്പോൾ തന്നെ ഏകദേശം 27 ഓളം രാജ്യങ്ങളിലേക്ക് പകർന്നിട്ടുണ്ട്.
ചിലി, സാന്റിയാഗോ സര്‍വകലാശാലകളില്‍ നടത്തിയ പഠനമനുസരിച്ച് പുതിയ വൈറസ് ആല്‍ഫ, ഗാമ വകഭേദങ്ങളെക്കാള്‍ അപകടകാരിയാണ്. മറ്റുള്ള എല്ലാ വകഭേദങ്ങളെക്കാളും വേഗത്തില്‍ പടര്‍ന്നുപിടിക്കാനും ശരീരത്തിലെ ആന്റിബോഡികളില്‍ നിന്ന് മറഞ്ഞിരിക്കാനുള്ള കഴിവു ലാംബ്ഡ വകഭേദത്തിനുണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള വാക്‌സിനുകള്‍ ഈ വൈറസിനെതിരെ എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ട്.
യുകെയില്‍ ഫെബ്രുവരി 23 നും ജൂണ്‍ 7 നും ഇടയില്‍ ആറ് ലാംബ്ഡ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ യാത്രയുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
















