തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രികന്റെ കാല് അറ്റു. അപകടമുണ്ടാക്കിയ കാറിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തി. ഇന്ന് വൈകിട്ട് 6 : 30 ഓടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ, നിയന്ത്രണംവിട്ട കാർ എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. പാളയത്തു നിന്നും പാറ്റൂരിലേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ബൈക്കിലും ഓട്ടോറിക്ഷയിലുമാണ് ഇടിച്ചത്.
അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാൽ അറ്റു. കാർ യാത്രക്കാർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ. കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ കൊല്ലങ്കോട് സ്വദേശി സന്തോഷ് പൊഴിയൂർ സ്വദേശികളായ അനിത, അതിൻ ആൻറണി എന്നിവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലും കാ ൽ അറ്റ പ്രശാന്ത് കുമാറിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Story Highlights : Four injured after car goes out of control in Thiruvananthapuram
















