ഇതിഹാസ ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ദിലീപ് കുമാർ . അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതം. ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ ഇതിഹാസമെന്ന് ദിലീപ് കുമാര്‍ അറിയപ്പെടുന്നു. നാടകീയതകള്‍ ഒഴിവാക്കി സൂക്ഷ്മമായുള്ള അഭിനയമായിരുന്നു ദിലീപ് കുമാറിനെ വ്യത്യസ്തനാക്കിയിരുന്നത്.ദേവ്ദാസ്, ഗുംഗ ജമുന, രാം ഓര്‍ ശ്യാം, നായ ദോര്‍, മധുമതി, ക്രാന്തി, വിദാത, ശക്തി ആന്‍ഡ് മാഷാല്‍ എന്നിവയാണ് പ്രശസ്തമായ സിനിമകള്‍.
1922ൽ പാകിസ്ഥാനിലെ പെഷാവറിൽ ജനിച്ച യൂസഫ് ഖാനാണ് പിൽക്കാലത്ത് ഇന്ത്യക്കാരുടെ സ്വന്തം ദിലീപ് കുമാറായത്.താര രാജ്‌ഞി ദേവികാറാണിയെ കണ്ടുമുട്ടിയതായിരുന്നു ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. ബോംബെ ടാക്കീസ് സിനിമ കമ്പനിയുടെ ഉടമ കൂടിയായ ദേവികാ റാണി ദിലീപ് കുമാറിന മാനേജരായി നിയമിച്ചു. പിന്നീട് അഭിനേതാവുമായി. തൊട്ടടുത്ത വർഷമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജ്വാർ ഭട്ട റിലീസ് ചെയ്യുന്നത്.
ആദ്യ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ അദ്ദേഹത്തെ ബോളിവുഡ് ഇതിഹാസമാക്കി. അക്കാലത്തെ ബോളിവുഡ് നായകരില്‍ ഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാർ വേറിട്ടുനിന്നു. ദേവ്ദാസ്, ആന്ദാസ്, മുഗൾ ഇ അസം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ‘ട്രാജഡി കിംഗ്’ അല്ലെങ്കിൽ ‘വിഷാദ നായകൻ’ എന്ന പേരും ആരാധകർ ചാർത്തിക്കൊടുത്തു.
രാജ്യത്തെ പരമോന്നതബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1980-ല്‍ മുംബൈ ഷെരീഫായി നിയമിതനായി അദ്ദേഹം. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു.
1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്‍റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.