കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എം എൽഎ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു.കോഴിക്കോട് വിജിലൻസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.വിജിലൻസ് നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിൽ ഷാജി ഹാജരാക്കിയ രേഖകളും വീട്ടിൽ നിന്ന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇക്കാര്യം ഷാജിയോട് വിജിലൻസ് അന്വേഷിക്കും.