തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകി. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് നൽകിയത്.
ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസ്സിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്സിനും നൽകി. ഇതോടെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ ഒന്നരക്കോടി പേർക്ക് (1,50,58,743 ഡോസ്) വാക്സിൻ നൽകി. ഇതിൽ 1,13,20,527 പേർക്ക് ഒന്നാംഡോസ് വാക്സിനും 37,38,216 പേർക്ക് രണ്ടാംഡോസ് വാക്സിനുമാണ് നൽകിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.