ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രി പി. രംഗരാജൻ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം(67) കൊല്ലപ്പെട്ട നിലയിൽ. ന്യൂഡൽഹി വസന്ത വിഹാറിലെ വസതിയിലാണ് കിറ്റിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം.
വീട്ടിലെ അലക്കുകാരനും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അലക്കുകാരനായ രാജു അറസ്റ്റിലായിട്ടുണ്ട്. കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.
അലക്കുകാരനെ വീട്ടിലെ വേലക്കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. വേലക്കാരിയെ ബന്ധിയാക്കി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. രണ്ട് പേര് കൂടി കൊലപാതകത്തില്‍ പങ്കാളികളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് ഡൽഹി പോലീസ്.