തിരുവനന്തപുരം: അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയിൽ പ്രവേശിക്കാം. നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കുമാണ് നിയമനം.
ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയര്‍ സെക്കന്ററി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തിൽ 579 പേരും (സീനിയര്‍) വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ 3 പേരും ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 501 പേരും യുപി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 513 പേരും എല്‍പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 709 പേരും മറ്റ് അധ്യാപക തസ്തികകളിൽ 281പേരും ഉള്‍പ്പെടുന്നു.
നിയമന ശുപാർശ ലഭ്യമായ 888 തസ്തികളില്‍ ഹൈസ്കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യുപി സ്കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽപി സ്കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും നിയമിക്കപ്പെടും.
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2019- 20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2021 -22 വർഷത്തിലും തുടരും.