ചണ്ഡീഗഢ്: പഞ്ചാബില്‍ രണ്ട് സൈനികർ ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിൽ. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തവരാണ് പിടിയിലായത്. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്.
ശിപായിമാരായ ഹര്‍പ്രീത് സിങ്(23), ഗുര്‍ഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായത്. ഇവർ പാക് ചാരസംഘടനയക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും സൈന്യത്തെ സംബന്ധിക്കുന്ന നിർണ്ണായക രേഖകൾ ഇവരിൽ നിന്നും കണ്ടെടുത്തുവെന്നും പഞ്ചാബ് ഡിജിപി അറിയിച്ചു.
അതിർത്തിക്ക് സമീപം ലഹരിമരുന്ന് കടത്തിയവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും സൈനിക രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സൈനികരിലേക്ക് എത്തിയത്.