മസ്‌കറ്റ്: ഒമാനില്‍ സഞ്ചാര നിരോധനം ഉടൻ നിലവില്‍ വരും. സുപ്രീംകമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സുൽത്താനേറ്റിൽ സഞ്ചാര നിരോധനം നിലവില്‍ വരും.
കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രീം കമ്മിറ്റി, ജൂലൈ 16 മുതൽ സഞ്ചാര നിരോധനം നിലവില്‍ വരുമെന്ന് അറിയിച്ചു. ഇതെതുടര്‍ന്ന്‍, ജൂലൈ 31 വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങള്‍ക്കും, വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരത്തിനും വൈകുന്നേരം 5 നും 4 നും ഇടയിൽ നിരോധനം കൊണ്ട് വരും.
ഈദ് അൽ-അദ്‌ജയെ തുടര്‍ന്നുള്ള മൂന്ന് ദിവസത്തെ അവധിക്ക്, ദിവസം മുഴുവൻ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും പൂർണമായി അടയ്ക്കുന്നതിനൊപ്പം വാഹനങ്ങളുടെയും വ്യക്തികളുടെയും സഞ്ചാരത്തെ പൂർണ്ണമായി നിരോധിക്കുന്നതും പ്രാബല്യത്തിൽ വരും.