അബുദാബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 1,552 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചികിത്സയിലായിരുന്ന 1,518 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,20,812 ആയി. ഇന്നലെ മാത്രം രോഗം ബാധിച്ച് നാല് പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,843 ആയി ഉയര്‍ന്നു.
പുതിയതായി നടത്തിയ 2,58,483 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,42,601 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 19,946 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.