കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ണൂര്‍ മാനന്തേരി സ്വദേശികളായ നാജിഷ്(22), മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇവര്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടുകയാണ്. യുവാക്കളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.