ന്യൂ ഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
അതേസമയം, കോവിഡ് രണ്ടാം തരംഗം ഡല്‍ഹിയെ പ്രതിസന്ധിയിലാക്കിയിരുന്നു. നിരവധി പേര്‍ക്കാണ് ഉറ്റവരെ നഷ്ട്ടമായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാര്‍ഗമായ വ്യക്തി കോവിഡ് മൂലം മരണപ്പെട്ടുവെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. വൈറസ് ബാധമൂലം
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപയുടെ സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതിയാണ് ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.
ഏകവരുമാനമായിരുന്ന അംഗം മരിച്ച കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുള്ള കുടുംബത്തിനും എല്ലാ മാസവും സാമ്പത്തികമായി സഹായം നല്‍കാനാണ് തീരുമാനം. ഇതേ തുടര്‍ന്ന് ഇത്തരം കുടുംബങ്ങളില്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.