തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പതിനെട്ടു വയസു മുതല്‍ 23 വയസുവരെയുള്ളവര്‍ക്കാണ് മുന്‍ഗണ നല്‍കുക. വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും.
കൂടാതെ അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നേരത്തെ, കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.