ഗുവാഹത്തി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതോടെ അസമിലെ ഏഴ് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ ഏഴിനു രാവിലെ 5 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എ.എസ്.ഡി.എം.എ) ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചു. ഗോല്‍പാറ, ഗോലഘട്ട്, ജോര്‍ഹട്ട്, സോണിത്പൂര്‍, ബിശ്വനാഥ്, ലഖിംപൂര്‍, മോറിഗാവ് എന്നീ ജില്ലകളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, ശിവസാഗര്‍, ദിബ്രുഗഡ് ജില്ലകളിലെ കോവിഡ് വ്യാപനം സംസ്ഥാനം സൂക്ഷ്മമായി നിരീക്ഷിക്കും.