ന്യൂഡല്‍ഹി: രാജ്യത്തെ 8 സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണമാരെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനമിറക്കി. ഗോവ ,ഹരിയാന, മിസോറാം, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, കര്‍ണാടക,ഹിമാചല്‍ പ്രദേശ്, , ത്രിപുര, സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്. പി സ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു.
ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവർണർ.കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കി. കേന്ദ്രമന്ത്രിസഭാ വികസനം രണ്ടു ദിവസങ്ങൾക്കകമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി.
ഹിമാചൽ പ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവർണർ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് ഹിമാചൽ പ്രദേശ് ഗവർണർ. ജാർഖണ്ഡ് ഗവർണറായി ത്രിപുര ഗവർണർ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗൻഭായ് പട്ടേൽ ആണ് മധ്യപ്രദേശിലെ പുതിയ ഗവർണർ.