ന്യൂയോർക്ക്: വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.91 വയസായിരുന്നു. സൂപ്പര്‍മാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാര്‍ഡ് ഡോണര്‍.
1960കളിൽ ടെലിവിഷൻ ഷോകളിലൂടെയാണ് റിച്ചാര്‍ഡ് ഡോണര്‍ സംവിധാന രംഗത്തെത്തിയത്. 1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെൻ എന്ന സിനിമയിലൂടെ റിച്ചാര്‍ഡ് ഡോണര്‍ പ്രശസ്‍തനായി. 1978ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാൻ എന്ന സിനിമ റിച്ചാര്‍ഡ് ഡോണറെ ആഗോളതലത്തിലും പ്രശസ്‍തനാക്കി. 2006ൽ പുറത്തിറങ്ങിയ 16 ബ്ലോക്‌സ് ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്ക്കാരങ്ങൾ റിച്ചാർഡ് ഡോണറിനെ തേടിയെത്തി.