തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു . മൺസൂൺ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാൻ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.കാർഷിക കലണ്ടറിൽ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് തിരുവാതിര ഞാറ്റുവേല. കാർഷിക വിളകൾ നടുകയും മാറ്റി നടുകയും ചെയ്യുന്ന സമയം. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂണ്‍ 21 മുതൽ ജൂലായ് 3 വരെയായിരുന്നു
.ജൂൺ 1 മുതൽ 30 കേരളത്തിൽ ശരാശരി കിട്ടേണ്ടത് 643 മില്ലി ലീറ്റർ മഴയാണ്, കിട്ടിയത് 408 മില്ലി ലിറ്ററും. 36 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.കോട്ടയം ജില്ലയിൽ മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ കിട്ടിയത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്.