ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം 51,864 പേർ രോഗമുക്തി നേടി. ഇതുവരെ 2.97 കോടിയാളുകളാണ് രാജ്യത്ത് കോവിഡിൽ നിന്ന് മുക്തി നേടിയത്. തുടർച്ചയായി 54ാം ദിവസമാണ് രോഗികളേക്കാൾ ഏറെ പേർ രോഗമുക്തി നേടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.11 ശതമാനമാണ്. ആഴ്ചയിലുള്ള പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. രാജ്യത്ത് പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 35.75 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു കഴിഞ്ഞു.