കൊച്ചി: റോബോട്ടിക് പിന്തുണയോടെയുള്ള ശസ്ത്രക്രിയാ രംഗത്തെ മുന്‍നിരക്കാരായ ഇന്‍ട്യൂറ്റീവ് ഇന്ത്യ രാജ്യത്തെ ആദ്യ റോബോട്ടിക് സര്‍ജിക്കല്‍ സ്റ്റാപ്ലറായ ഷ്യുവര്‍ഫോം പുറത്തിറക്കി.
സ്മാര്‍ട്ട്ഫയര്‍ ടെക്നോളജി എന്ന ഇന്‍റഗ്രേറ്റഡ് സോഫ്റ്റ് വെയറുമായാണ് ഷ്യുവര്‍ഫോം എത്തുന്നത്.
സെക്കന്‍റില്‍ ആയിരത്തിലധികം മെഷര്‍മെന്‍റുകള്‍ നടത്തി കോശങ്ങള്‍ക്ക് കേടുപാടു സംഭവിക്കാതെ തുടര്‍ച്ചയായ സ്റ്റാപ്ലര്‍ ലൈനുകള്‍ ലഭ്യമാക്കുകയാണ് സ്മാര്‍ട്ട്ഫയര്‍ ടെക്നോളജി ചെയ്യുന്നത്. റോബോട്ടിക് പിന്തുണയോടെയുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെ കണ്‍സോളില്‍ നിന്ന് തന്നെ സര്‍ജന് സ്റ്റാപ്ലര്‍ ചെയ്യാന്‍ ഷ്യുവര്‍ഫോം സഹായിക്കും. കോശങ്ങളെ സ്വാഭാവികമായി സമീപിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ സര്‍ജനു ലഭിക്കുന്നത്.
രോഗികള്‍ക്കു പിന്തുണ നല്‍കും വിധം ശാസ്ത്ര-സാങ്കേതികവിദ്യകളുടെ നേട്ടം ആരോഗ്യ സേവനത്തിന് എത്തിക്കാന്‍ തങ്ങള്‍ തുടര്‍ച്ചയായ ശ്രമം നടത്തുകയാണെന്ന് ഇന്‍ട്യൂറ്റീവ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും ജനറല്‍ മാനേജറുമായ മന്‍ദീപ് സിങ് കുമാര്‍ പറഞ്ഞു. സര്‍ജന്മാരെ പിന്തുണക്കുന്ന പരിശീലന പരിപാടികളും പിന്തുണയും നല്‍കി ഈ ഉല്‍പന്നം വേഗത്തില്‍ സ്വീകരിക്കപ്പെടാനുള്ള നടപടികളും കൈക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.