ന്യൂഡല്‍ഹി:ഹരിയാനയിലെ ജാജറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.ഇന്നലെ രാത്രി 10.36ഓടെയായിരുന്നു ഭൂചലനം. പ്രകമ്പനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെട്ടു.
ഡല്‍ഹി, ഗുരുഗ്രാം തുടങ്ങിയവിടങ്ങളിലേയും സമീപപ്രദേശങ്ങളിലേയും നിരവധി പേര്‍ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. എവിടെയും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.