കൊച്ചി:കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന തുഷാര്‍ അത്രിയാണ് മരിച്ചത്. ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ്.
ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിലവില്‍ ഐ.എന്‍.എച്ച്.എസ് സഞ്ജീവനി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.