മുംബൈ: ഇറാനില്‍നിന്ന് കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2000 കോടി വിലവരുന്ന 283 കിലോഗ്രാം ഹെറോയിനാണ് ഡി.ആര്‍.ഐ.(ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത്.
നവിമുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത് എത്തിച്ച ശേഷം മുംബൈയില്‍നിന്ന് റോഡ്മാര്‍ഗം പഞ്ചാബിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. ടാല്‍ക്കം സ്‌റ്റോണുകളുമായി വന്ന രണ്ട് കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചിരുന്നതെന്ന് ഡി.ആര്‍.ഐ. വൃത്തങ്ങള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ടരന്‍ ടാന്‍ മേഖലയില്‍നിന്ന് പ്രഭ്ജിത് സിങ് എന്ന വിതരണക്കാരനെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടുപേരെ മധ്യപ്രദേശില്‍നിന്ന് പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.